തൃശൂർ: വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്തയെ(77) തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്ന വസന്ത വീട്ടിൽ തനിച്ചായിരുന്നു താമസം.
അയൽവാസികൾ രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ വസന്തയെ കണ്ടത്. ജയരാജെന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വസന്തയെ കൊലപ്പെടുത്തിയത് മോഷണത്തിന് വേണ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കി.