കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസ് പരിഗണിക്കുക വിജിലൻസ് കോടതി. എഫ്ഐആർ വിജിലൻസ് കോടതിക്ക് കൈമാറി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പു ഉൾപ്പെടുന്നതിനാലാണ് വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു