ഇടുക്കി: കഴിഞ്ഞ ദിവസം കടബാധ്യതയെ തുടർന്ന് തൊടുപുഴ മണക്കാട് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. ഇന്ന് പുലർച്ചെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുല്ലറക്കൽ ആൻറണി മരിച്ചത്. ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. അതീവഗുരുതരമായിട്ടാണ് മകൾ സിൽനയുടെ നില തുടരുന്നത്. 10 ലക്ഷം രൂപയുടെ ബാധ്യത ആൻറണിക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു.
തൊടുപുഴ നഗരത്തിൽ കട നടത്തി വരികയായിരുന്നു ആന്റണി. ബ്ലേഡ് മാഫിയയുടെ ഭീഷണിയോ ബാങ്കിന്റെ ജപ്തിയോ ആത്മഹത്യക്ക് കാണമായിട്ടുണ്ടോവെന്ന് പൊലീസ് അന്വേഷിക്കും. അതേസമയം, ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.