കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ വെന്തുമരിച്ചു. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് വെന്തുമരിച്ചത്. ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയുമായി പോകുന്നതിനിടെയാണ് അപകടം. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുൻപായി കാർ കത്തുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപടരാൻ കാരണം എന്നാണ് നിഗമനം. കാറിൻറെ പിൻഭാഗത്തു നിന്നാണ് തീ പടർന്നത്.
കാറിൽ ഒരു കുട്ടിയടക്കം 6 പേരുണ്ടായിരുന്നു. പിൻസീറ്റിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.