Timely news thodupuzha

logo

കേരളത്തിൽ ആത്മഹത്യ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിൽ പുരുഷന്മാർക്കിടയിൽ ആത്മഹത്യ പ്രവണത കൂടുതലുള്ളതായി കണക്കുകൾ. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീ – പുരുഷ ആത്മഹത്യാ അനുപാതം 20 : 80 ആണ്.

മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ 8490 ആയിരുന്ന ആത്മഹത്യാ കണക്ക് 2023 ആകുമ്പോഴേക്കും 10,972 ലേക്ക് ഉയർന്നു.

പുരഷന്മാരുടെ കൂടുതൽ ആത്മഹത്യകളും കുടുംബപ്രശ്നത്തിന്‍റെ പേരിലാണെന്നാണ് വിവരം. ആത്മഹത്യാ പ്രേരണയുള്ളവരിൽ 56 ശതമാനവും 45 വയസിന് മുകളിലുള്ളവരാണ്. അവരില്‍ 76.6 ശതമാനം പേരും വിവാഹിതരും.

Leave a Comment

Your email address will not be published. Required fields are marked *