Timely news thodupuzha

logo

തൊടുപുഴ ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ വിപണി ആരംഭിച്ചു

തൊടുപുഴ: ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ഓണത്തോടനുബന്ധിച്ചുള്ള ഓണവിപണി ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാന്റി ബിനോയ്‌ ആശംസകൾ നേർന്നു. വാർഡ് മെമ്പർമാർ, പാട ശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് പച്ചക്കറികൾ ഇവിടെ നിന്നും ലഭ്യമാണ്. 14 വരെ നടക്കുന്ന ഓണ വിപണി വൻ വിജയമാക്കി തീർക്കുവാൻ എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് കൃഷി ഓഫീസർ അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *