ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ് സൈന്യം. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരുടെ പക്കൽ വലിയ ആയുധശേഖരമുണ്ടെന്നും പ്രതിരോധവൃത്തങ്ങൾ പറയുന്നു. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അർധസൈനിക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഇതോടെ ഭീകരർ സൈനികർക്ക് നേരം വെടി വയ്ക്കുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചിട്ടുണ്ട്.