കരിമണ്ണൂർ: കരിമണ്ണൂർ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കാർക്കിനോസ് ഫൗണ്ടേഷനുമായി സഹകരിച്ച് 17ന് രാവിലെ 9.30 മുതൽ തൊമ്മൻകുത്ത് റോഡിൻ സൗത്ത് ഇൻഡ്യൻ ബാങ്കിന് സമീപമുള്ള ലയൺസ് ഹാളിൽ ക്യാൻസർ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് നിസാമോൾ ഉദ്‌ഘാടനം നിർവ്വഹിക്കും.
ക്ലബ്ബ് പ്രസിഡണ്ട് ഫ്രാൻസീസ് കുമ്പുക്കൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പർ ആൻസി, ലയൺസ് സോൺ ചെയർമാൻ ജോയി അഗസ്‌റ്റിൻ, ക്ലബ്ബ് സെക്രട്ടറി സിനോജ് കെ ഫ്രാൻസീസ് ട്രഷറർ ബെറ്റ്സൺ ജോയി എന്നിവർ സംസാരിക്കും. രോഗം നിർണ്ണയിക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകും. കാർക്കിനോസ് ഫൗലണ്ടഷൻ്റെ പ്രത്യേക നിരീക്ഷണത്തിൽ രോഗബാധിതർക്ക് തുടർ ചികത്‌സാ സഹായങ്ങൾ നൽകുന്നതാണ്. ശരിരത്തിലുള്ള വിവിധ തരം കാൻസറുകളുടെ സ്ക്രീനിംഗ് ടെസ്‌റ്റുകൾ, രക്ത സമ്മർദ്ദം, പ്രമേഹം എന്നിവയുടെ ടെസ്റ്റുകൾ നടത്തും.