തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫ് ചുമതലയേറ്റു. മുൻ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ സ്ഥാനം കൈമാറി. തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും പുനഃസംഘടനയുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്നും വിജയകരമായി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നതായും സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ചടങ്ങുകൾ നടന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,മുൻ യുഡിഎഫ് കൺവീനർ എം.എം. ഹസൻ, മുൻ കെപിസിസി പ്രസിഡൻറുമാർ വർക്കിങ് പ്രസിഡൻറുമാർ, കൺവീനർമാർ എന്നിങ്ങനെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി.