തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്തെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിദേശ നിക്ഷേപം വർധിക്കാനും അത് കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശനം നടത്തിയത് നോർവേ, വെയ്ൽസ്, ഇംഗ്ലണ്ട്, ഫിൻലൻഡ് എന്നിവിടങ്ങളിലാണ്. യാത്രയുടെ പ്രധാനലക്ഷ്യം ഫിൻലൻഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾ പഠിക്കുകയായിരുന്നു. വിവിധ മേഖലകളിൽ യാത്രക്ക് ശേഷം ലഭിച്ച ആശയങ്ങൾ നടപ്പാക്കും.
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം വിദേശ നിക്ഷേപം വർധിക്കാൻ കാരണമായെന്ന് ധനമന്ത്രി
