കാസർകോട്: ബദിയടുക്ക ഏൽക്കാനത്ത് നീതുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരത്തു വച്ചാണ് പ്രതിയായ വയനാട് പുൽപ്പള്ളി സ്വദേശി ആൻറോ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച്ചയായിരുന്നു കൊല്ലം സ്വദേശി നീതുവിൻറെ മൃതദേഹം മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നീതുവിൻറേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നീതുവിൻറെ തലക്ക് അടിയേൽക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന വയനാട് സ്വദേശി ആൻറോയിലേക്ക് സംശയം നീളുകയായിരുന്നു.