Timely news thodupuzha

logo

സ്വർണ വില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവിലയിൽ ഇന്നും വർധന.

ഇന്ന്(03/10/2024) പവന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്.

7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ വെള്ളിയാഴ്ച 56,800 രൂപയായി ഉയര്‍ന്ന് സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില.

പിന്നീടുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില തിരിച്ച് കയറുന്നതാണ് ദൃശ്യമാകുന്നത്. അന്താരാഷ്ട്ര വിലയും റെക്കോർഡിലാണ്.

ഭൗമരാഷ്ട്രീയ തർക്കങ്ങളും സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

Leave a Comment

Your email address will not be published. Required fields are marked *