തൊടുപുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും അൽഭുത പ്രവർത്തകനുമായ വിശുദ്ധ യൂദാ തദേവൂസ് സ്ലീഹായുടെ നൊവേനയും തിരുനാളും ഒക്ടോബർ 18 മുതൽ 27 വരെ തൊടുപുഴ ഡീപോൾ വിൻസെൻഷ്യൻ ആശ്രമ ദേവാലയത്തിൽ ആഘോഷിക്കുമെന്ന് സുപ്പീരിയർ ഫാ. ജോമോൻ കൈപ്പടക്കുന്നേൽ അറിയിച്ചു. ഒക്ടോബർ 18 മുതൽ 26 വരെ എല്ലാ ദിവസവും രാവിലെ 6.15നും വിശുദ്ധ കുർബാന, നൊവേന വൈകുന്നേരം 6.30ന് ജപമാല, ഏഴിന് വിശുദ്ധ കുർബാന നൊവേന എന്നിവ ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഞായപ്പിള്ളി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. എമ്മാനുവൽ കുന്നംകുളത്തിൽ, തലേനാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ബിബിൻ തുമ്പമറ്റത്തിൽ, തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയിൽ, എലന്തൂർ ഡീപോൾ കെയർ സെന്ററിലെ ഫാ. മാത്യു ഓലിക്കൽ, കോട്ടയം വിൻസെൻഷ്യൻ പ്രൊവിൻഷ്യൽ ഹൗസിലെ ഫാ. അമൽ തോട്ടത്തിൽ, തൊടുപുഴ സേവ്യർ ഹോമിലെ ഫാ. ബിബിൻ പുല്ലാന്തിതൊട്ടിയിൽ, തൊടുപുഴ ഡിവൈൻ മേഴ്സി സെന്റർ ഡയറക്ടർ ഫാ. ജോർജ്ജ് ചേറ്റൂർ,ആലക്കോട് സെന്റ് തോമസ് പള്ളി വികാരി ഫാ. സച്ചിൻ അത്തിക്കൽ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സ്റ്റാൻലി കുന്നേൽ തുടങ്ങിയവർ വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന അർപ്പി്ക്കും. 27ന് ഞായറാഴ്ച തിരുനാൾ ദിനത്തിൽ രാവിലെ 6.15ന് അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിലെ ഫാ. ചാക്കോ കൊമ്പാറനിരപ്പേൽ വിശുദ്ധ കുർബാന അർ്പ്പിച്ച് സന്ദേശം നൽകും. വൈകുന്നേരം 6.30ന് ജപമാല. ഏഴിന് തൊടുപുഴ സി.എം.ഐ ആശ്രമത്തിലെ ഫാ. ബിനോയ് ചാത്തനാട്ട് വിശുദ്ധ കുർബാന അർപ്പിക്കും. ദീപിക ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റം സന്ദേശം നൽകും. തുടർന്ന് തിരുശേഷിപ്പ് വണക്കം, നേർച്ച വിതരണം.