തിരുവനന്തപുരം: 2025 ലെ പൊതു അവധി ദിവസങ്ങൾക്ക് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. പൊതു അവധികളുടേയും നിയന്ത്രിത അവധികളുടേയും പട്ടിക പ്രസിദ്ധീകരിച്ചു.
അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച് അവധി ദിവസങ്ങൾ പട്ടികയില്ല. ഈ അഞ്ച് അവധി ദിവസങ്ങളും ഞായറാഴ്ചയാണ് വരുന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനം, ഏപ്രിൽ 20 – ഈസ്റ്റർ, സെപ്റ്റംബർ 7 – നാലാം ഓണം / ശ്രീനാരായണ ഗുരു ജയന്തി, ജൂലൈ 17– ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21– ശ്രീനാരായണഗുരു സമാധി എന്നീ ദിവസങ്ങളാണ് പട്ടികയിലില്ലാത്തത്.
2025ൽ ഏറ്റവും അധികം അവധി ദിവസങ്ങൾ സെപ്റ്റംബറിലാണ്. ഓണം ഉൾപ്പെടെയുള്ള ആറ് അവധി ദിനങ്ങൾ ആണ് സെപ്റ്റംബറിൽ ലഭിക്കുക. നവംബറിൽ പൊതു അവധി ദിനങ്ങളില്ല.
അതേസമയം അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടർ ബി.ആർ. അംബേദ്കർ ജയന്തിയും വിഷുവും ഒരു ദിവസമാണ്.
2025 ലെ അവധി ദിനങ്ങൾ – ജനുവരി: 2 – മന്നം ജയന്തി, 26 – റിപ്പബ്ലിക് ദിനം. ഫെബ്രുവരി 26 – ശിവരാത്രി. മാർച്ച് 31 – ഈദ്-ഉൽ-ഫിത്തർ. ഏപ്രിൽ – 14 – വിഷു/ ബി.ആർ അംബേദ്കർ ജയന്തി, 17 – പെസഹ വ്യാഴം, 18 – ദുഃഖ വെള്ളി, 20 – ഈസ്റ്റർ. മെയ് 1 – മെയ് ദിനം. ജൂൺ 6 – ബക്രീദ്. ജൂലൈ 6 – മുഹറം, 25 – കർക്കിടക വാവ്. ഓഗസ്റ്റ് 15 – സ്വാതന്ത്ര ദിനം, 28 – അയ്യങ്കാളി ജയന്തി. സെപ്റ്റംബർ 4 – ഒന്നാം ഓണം, 5 – തിരുവേണം, 6 – മൂന്നാം ഓണം, 7 – നാലാം ഓണം / ശ്രീനാരായണഗുരു ജയന്തി, 14- ശ്രീകൃഷ്ണ ജയന്തി,ർ 21- ശ്രീനാരായണ ഗുരു ജയന്തി. ഒക്ടോബർ 1 – മഹാനവമി, 2- ഗാന്ധി ജയന്തി/വിജയ ദശമി, 20 – ദീപാവലി. ഡിസംബർ 25 – ക്രിസ്മസ്.