Timely news thodupuzha

logo

ആർ.എസ്.എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

തൃശൂർ: മറ്റുള്ളവർക്ക് നന്മ ചെയ്യാൻ വിവാഹം പോലും വേണ്ടെന്നു വച്ച് ജീവിതം സമർപ്പിച്ച ആർ.എസ്.എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. വിജയദശമി ഉത്സവത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനത്ത് ആർ.എസ്.എസ് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിൽ പങ്കെടുത്താണ് ഔസേപ്പച്ചൻ ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രശംസ ചൊരിഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കിനിടയിൽ യോഗ അഭ്യസിക്കാൻ എങ്ങനെ സമയം കിട്ടുന്നുവെന്ന് ആലോചിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ മനസിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും യോഗ കാരണമാണ്. താനും 45 വർഷമായി യോഗ ചെയ്യുന്നുണ്ടെന്നും ഔസേപ്പച്ചൻ പറഞ്ഞു. ആർ.എസ്.എസ് പ്രവർത്തകരുടെ അച്ചടക്കം അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ ഈ പരിപാടിക്കു വിളിച്ചത് തന്നെ അവരുടെ വിശാലമായ ചിന്തയ്ക്ക് ഉദാഹരണമാണെന്നും ഔസേപ്പച്ചൻ.

Leave a Comment

Your email address will not be published. Required fields are marked *