Timely news thodupuzha

logo

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

യാഥാസ്ഥിതികത പിന്തുടരുന്ന ഒരു വിഭാ​ഗത്തിനിടയിൽ നടക്കുന്ന ദുരഭിമാന കൊലകൾ ഈ അടുത്തിടെയായി ഒരുപാട് കേൾക്കാറുണ്ട്. സമൂഹത്തിന്റെ ചില നിയന്ത്രണങ്ങളുടെ പേരിൽ അപമാനമാനമുണ്ടാക്കിയെന്ന ആരോപണമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നിൽ. ദുരഭിമാനക്കൊലകൾ കൂടുതലായും നടക്കാറുള്ളത് മതാധിഷ്ഠിത സമൂഹങ്ങളിലാണ്. ഇറാഖിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും ഇന്നത്തെ കാലത്ത് ജീവിക്കുന്നവരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു.

2017 ൽ തൈബ അലലി എന്ന പെൺകുട്ടി ഇറാഖിലെ ശക്തമായ നിയന്ത്രണമുള്ള മതാധിഷ്ഠിത ജീവിതത്തിൽ നിന്നും രക്ഷതേടിയാണ് സിറിയയിലേക്ക് രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങള‍്‍ മറ്റുള്ളവർക്ക് കാണുന്ന വിധത്തിൽ പങ്കുവെച്ചതിനെ തുടർന്ന് നിരന്തരം ആക്ഷേപങ്ങളും കുറ്റപ്പെടുത്തലും തൈബ കേൾക്കേണ്ടിവന്നു. പിതാവിൻറെ എതിർപ്പിനെ തുടർന്ന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുന്ന അവസ്ഥവരെയുണ്ടായി. ഒടുവിൽ നാട്ടിൽ തുടരാൻ കഴിയാത്ത സ്ഥിതിയായപ്പോൾ സ്വാതന്ത്ര്യം തേടി സിറിയയിലേക്ക് കടക്കുകയായിരുന്നു.

അഞ്ച് വർഷങ്ങൾക്ക് ശേഷം സിറിയൻ പൗരനായ കാമുകനെ വിവാഹം ചെയ്യാനിരിക്കെയായിരുന്നു 2023 ജനുവരിയിൽ അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന ഇറാഖി ടീമിൻറെ കളികാണാനായി തിരികെ നാട്ടിലേയ്ക്ക് വന്നത്. എന്നാൽ, തൈബ അലലി ഇറാഖിലേക്ക് തിരികെ വന്ന വിവരം കുടുംബം അറിഞ്ഞു. ഒരു സൂഹൃത്തിൻറെ വീട്ടിൽ അമ്മയെ കാണാനായി എത്തിയ സമയത്ത് അവൾക്ക് മയക്കുമരുന്ന് നൽകി പിതാവ് അവരുടെ കുടുംബ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോയി. പിന്നീട് അൽ ഖാദിസിയ ഗവർണറേറ്റിലെ വീട്ടിൽ മരിച്ച നിലയിൽ തൈബയെ കണ്ടെത്തുകയായിരുന്നു.

തൈബ മയങ്ങിക്കിടക്കുമ്പോൾ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നെന്ന് അച്ഛൻ സമ്മതിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നാണക്കേട് ഒഴിവാക്കാൻ മകളെ കൊലപ്പെടുത്തുകയായിരുന്നെന്ന് അച്ഛൻ പൊലീസിനോട് സമ്മതിച്ചതായും പറയുന്നു. മാന്യമായ ഉദ്ദേശ്യങ്ങൾക്കാണ് കൊല നടക്കുന്നതെങ്കിൽ ശിക്ഷയിൽ ഇളവ് നേടാമെന്നതാണ് ഇറാഖിലെ നിയമവ്യവസ്ഥ. സമൂഹത്തിന് ഒപ്പം സഞ്ചരിക്കാത്തതും ചിന്താ​ഗതികളിൽ മാറ്റം വരുത്താതും മാറ്റി നിർത്തിയാൽ തന്നെ സ്നേഹവും അനുകമ്പയും ഇല്ലാത്ത ക്രൂരമായ മനസ്സും തെറ്റേതെന്നോ ശരിയേതെന്നോ മനസ്സിലാക്കാൻ മനപൂർവ്വം ശ്രമിക്കാത്ത അവസ്ഥയുമാണ് മനുഷ്യനെ ഇത്തരം പ്രവർത്തികളിലേക്ക് തള്ളി വിടുന്നത്. അല്പബു​ദ്ധിക്കാരായ ഒരു വിഭാ​ഗം ആളുകളുടെ ചീഞ്ഞളിഞ്ഞ സ്വഭാവ രീതിയാണ് ഇതിനെല്ലാം കാരണമെന്ന് പറഞ്ഞാൽ ചിരിക്കേണ്ട ആവശ്യമില്ല.

Leave a Comment

Your email address will not be published. Required fields are marked *