Timely news thodupuzha

logo

ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ

കൊച്ചി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്നും ജാവദേക്കർ കുറ്റപ്പെടുത്തി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും ജാവദേക്കർ പരിഹസിച്ചു. ഈ ബജറ്റ് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശിച്ചു.

അയൽ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും 6 രൂപ വരെ കുറവാണ്. ജനോപകാര സെസെന്നാണ് സിപിഎം വാദം. കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചെന്നത് നുണപ്രചരണമാണെന്നും കേന്ദ്രം കേരളത്തിന്‌ വാരിക്കോരിയാണ് തരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *