ലോകത്തെ വിറപ്പിച്ച മഹാമാരിയിൽ ഏറ്റവും കൂടുതൽ മരണമടഞ്ഞതു പുരുഷന്മാരാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരിലാണെന്നു നേരത്തെ വ്യക്തമായിരുന്നു. അതിൻറെ കാരണം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രലോകം.
സ്ത്രീകളിൽ വൈറസുകളുടെ ആക്രമണം ഫാറ്റ് ടിഷ്യുവിലും, പുരുഷന്മാരിൽ ഇതു നേരെ ശ്വാസകോശത്തിലേക്കുമാണ്. അതുകൊണ്ടു തന്നെ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ കോവിഡ് ഗുരുതരമാകാനും, മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പറയാം. സ്ത്രീകൾക്കു കോവിഡ് ബാധിക്കുമ്പോൾ ഫാറ്റ് ടിഷ്യൂ, വൈറസുകളുടെ സംഭരണി പോലെ പ്രവർത്തിക്കുകയും, ശ്വാസകോശത്തെ അധികമൊന്നും ബാധിക്കാതെ രക്ഷപ്പെടുത്തുകയും ചെയ്യും.
ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച വിശദീകരണം നൽകിയിരുന്നു. പരീക്ഷണത്തിൽ, പുരുഷന്മാരുടെ ശ്വാസകോശത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് വൈറസുകളെ കണ്ടെത്തിയത്. എന്നാൽ സ്ത്രീകളിൽ ഇതിനു പകരം ഫാറ്റ് ടിഷ്യുവിലായിരുന്നു കൂടുതൽ വൈറസുകൾ.