മുംബൈ: ഡൽഹി പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ മലാഡിൽ നിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ നാണയങ്ങൾ പിടികൂടുകയും ഒരാളെ അറസ്റ്റും ചെയ്തു. വ്യാജ നാണയങ്ങൾ നിർമ്മിക്കുന്ന ഒരു സംഘം മലാഡിലെ വല്ലഭ് ബിൽഡിംഗ് എ-വിംഗ് സൊസൈറ്റിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ നടത്തിയത്. വൻതോതിൽ നാണയങ്ങൾ പിടിച്ചെടുത്തതായി ദിൻദോഷി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ജീവൻ ഖരാത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.