കളമശേരി: ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമായേക്കുമെന്ന് കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകർ.
അസ്സോസിയേറ്റ് പ്രഫസർ ആയ ഡോ സുനിൽ പി.എസിൻറെ മേൽനോട്ടത്തിൽ, ഗവേഷകയായ റോസ് മേരിയോടൊപ്പം നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂർ, സ്‌പേസ് അപ്ലിക്കേഷൻ സെന്റർ, ഇന്ത്യ മെറ്റീരിയോളോജിക്കൽ ഡിപ്പാർട്‌മെന്റ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരുമായി ചേർന്ന് സംയുക്തമായാണ് ഈ ഗവേഷണം നടത്തിയിരിക്കുന്നത്. സ്പ്രിങ്ങർ പബ്ലിഷേഴ്‌സിൻറെ, ജേർണൽ ഓഫ് ഏർത് സിസ്റ്റം സയൻസിൽ ഗവേഷണ ഫലം പ്രസദ്ധീകരിക്കുകയും ചെയ്തു.