പാലക്കാട്: എൽ.ഡി.എഫിനെതിരെ മുതലമട പഞ്ചായത്തിൽ കോൺഗ്രസ് ബി.ജെ.പി സഖ്യം. സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ തുടങ്ങിയവർ ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. അനുകൂലമായി മൂന്ന് ബിജെപി അംഗങ്ങളും വോട്ട് ചെയ്‌തു. അവിശ്വസ പ്രമേയം അവതരിപ്പിച്ചത് പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി, സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ്.