Timely news thodupuzha

logo

മുംബൈയിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയിൽ നിയന്ത്രണം

മുംബൈ: ദീപാവലി ഉത്സവത്തോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിലെ കനത്ത തിരക്ക് കണക്കിലെടുത്ത്, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ദാദർ, ലോകമാന്യ തിലക് ടെർമിനസ്, താനെ, കല്യാൺ ,പൂനെ, നാഗ്പൂർ സ്റ്റേഷനുകൾ ഉൾപ്പെടെ തെരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് സെൻട്രൽ റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച മുംബൈയിലെ ബാന്ദ്ര ടെർമിനസ് തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു.

ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തുടർന്നാണ് ഈ തീരുമാനം. പ്ലാറ്റ്‌ഫോം പ്രവേശനം പരിമിതപ്പെടുത്തുന്നതിലൂടെ, ആളുകളുടെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ നടപടികൾ വേഗത്തിൽ ആക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

സെൻട്രൽ റെയിൽവെ പറയുന്നതനുസരിച്ച്, പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ പരിസരത്ത് യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപനയുടെ നിയന്ത്രണം നവംബർ എട്ട് വരെ ഏർപ്പെടുത്തിയതായാണ് റെയിൽവേ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *