തിരുവനന്തപുരം: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്‌സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന 30-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിർന്ന പൗരന്മാർക്കും വിശിഷ്ട വ്യക്തികൾക്കും നൽകുന്ന ആദരവിനും അർഹരായവരുടെ പേരുവിവരം പ്രസിഡൻ്റ് മാത്യു അഗസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് കെ സുരേഷ്‌കുമാർ, ജനറൽ സെക്രട്ടറി വി.എൻ സദാശിവൻപിള്ള. ട്രഷറർ പി.എ ജോർജ്, സെക്രട്ടറി അമ്മിണി എസ് ഭദ്രൻ എന്നിവർ ശാസ്‌താംകോട്ടയിൽ പ്രഖ്യാപിച്ചു.
പ്രൈമറി, എൽ.പി വിഭാഗം – എലിസബത്ത് ലിസ്സി ജെ (ഹെഡ്‌മിസ്ട്രസ്, ബാലികാമറിയം എൽ.പി.എസ്. കൊല്ലം), വിജയകുമാരി എം.എം (എൽ.പി.എസ്.ടി, വേശാല ഈസ്റ്റ് എൽ.പി.എസ് കണ്ണൂർ), സാംജോയ് എൻ.എസ് ( ഹെഡ്‌മാസ്റ്റർ, സെൻ്റ് തോമസ് മിഷൻ എൽ.പി.എസ്, ആലത്തൂർ, പാലക്കാട്), ബിജു ജോർജ് (ഹെഡ്‌മാസ്റ്റർ, സെന്റ് തോമസ് എൽ.പി.എസ്, നെടുങ്കണ്ടം, ഇടുക്കി).
പ്രൈമറി യു.പി വിഭാഗം – മിനി എം.ജി (യു.പി.എസ്.റ്റി എ.പി.പി.എം.വി.എച്ച്.എസ്.എസ് കുന്നിക്കോട്, കൊല്ലം), ശാന്തകുമാർ ബി.എസ് (പി.ഡി.ടീച്ചർ, ഗവ.വി.എച്ച്.എസ്.എസ്, മുട്ടറ, ഓടനാവട്ടം, കൊല്ലം), ചാക്കോച്ചൻ ജെ (സംസ്കൃതം അധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം)
ഹൈസ്‌കൂൾ വിഭാഗം – മമ്മു എ (ഹെഡ്മാസ്റ്റർ ഐ.യു.എച്ച്.എസ്.എസ്, കോട്ടയ്ക്കൽ, മലപ്പുറം), ബിന്ദു കെ (എച്ച്.എസ്.റ്റി, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം), എം.എ മുംതാസ് (എച്ച്.എസ്.റ്റി, റ്റി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല, കാസർഗോഡ്), വർഗ്ഗീസ് ജോസഫ് (ഹെഡ്‌മാസ്റ്റർ, സെൻ്റ്ജോർജ്ജ് എച്ച്.എസ് കോട്ടങ്ങൽ, പത്തനംതിട്ട) കുന്നത്തൂർ ജെ പ്രകാശ് (എച്ച്.എസ്. റ്റി, ഗവ.മോഡൽ ജി.എച്ച്.എസ്.എസ്, പട്ടം, തിരുവനന്തപുരം), പ്രീത് ജി ജോർജ് (എച്ച്.എസ്.റ്റി, സെന്റ്ജോർജ് മൗണ്ട് എച്ച്.എസ് കൈപ്പട്ടൂർ പത്തനംതിട്ട), മഞ്ജു കെ.എം (എച്ച്.എസ്.റ്റി, മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കോട്ടയം), ആർ രഘുനാഥൻ (എച്ച്.എസ്.റ്റി അമൃത എച്ച്.എസ്.എസ് വള്ളികുന്നം, ആലപ്പുഴ), രാജു എം.ആർ (ഹെഡ്മാസ്റ്റർ, എസ്.കെ.വി.എച്ച്.എസ്.എസ് നന്ദിയോട്, തിരുവനന്തപുരം), ജേക്കബ് എബ്രഹാം (ഹെഡ്മാസ്റ്റർ, മാർത്തോമ്മാ എച്ച് എസ്. ഫോർ ഗേൾസ്, കൊട്ടാരക്കര, കൊല്ലം), സുജാത ഡി (എച്ച്.എസ്.റ്റി, ഗവ.എച്ച്.എസ്, പൂയപ്പള്ളി, കൊല്ലം), ശ്രീല അനിൽ (ഹെഡ്മിസ്ട്രസ്, സെൻ്റ്.ജോർജസ്. ഗവ.വി.എച്ച്.എസ്.എസ്, പൂതുപ്പള്ളി, കോട്ടയം), ബിജോയ് മാത്യു (ഹെഡ്മാസ്റ്റർ, സെന്റ് ബാസ്റ്റ്യൻസ് എച്ച് എസ് തൊടുപുഴ, ഇടുക്കി), സിസ്സി എം ലൂക്കോസ് (എച്ച്.എസ്.റ്റി, സെൻ്റ് ജോസഫ് എച്ച്.എസ്.എസ്, പേരാവൂർ).
ഹയർസെക്കൻഡറി വിഭാഗം – ഷൈല എസ് (എച്ച്.എസ്.എസ്.റ്റി, എം.കെ.എൻ.എം.എച്ച്.എസ്.എസ്, കുമാരമംഗലം, തൊടുപുഴ, ഇടുക്കി), ബാബു മാത്യു (പ്രിൻസിപ്പാൾ, സി.എം.എസ്.എച്ച്.എസ്.എസ് മല്ലപ്പള്ളി, പത്തനംതിട്ട), ബിജു എ (പ്രിൻസിപ്പാൾ, ശബരി ഹയർസെക്കൻഡറി സ്‌കൂൾ പാലക്കാട്).
സ്പെഷ്യലിസ്റ്റ് വിഭാഗം – ലേഖ കാദംബരി (ഡ്രോയിംഗ് അധ്യാപിക, ഗവ.എച്ച്.എസ്.എസ് നീലേശ്വരം, കാസർഗോഡ്). ഇതോടൊപ്പം മുതിർന്ന പൗരന്മാരിൽ നിന്നും വിശിഷ്ട വ്യക്തികളിൽ നിന്നും പത്ത്പേരെ വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുവാനും തീരുമാനിച്ചു.
ലക്ഷ്‌മി മംഗലത്ത് (മൂന്നാളം, അടൂർ), അജിതകുമാരി വി.കെ (മടക്കത്താനം എറണാകുളം – സാഹിത്യ ശ്രേഷ്ഠ), സുനിൽകുമാർ കെ.എൻ (ഗവ.യു.പി.എസ് കാസർഗോഡ്) വിൽസൺ ജോസ് (റിട്ട.എച്ച്.എസ്.എസ്.റ്റി പാലക്കാട് – ആചാര്യ ശ്രേഷ്ഠ), കുളങ്ങര ഗോപാലൻ (കോഴിക്കോട് – കലാ ശ്രേഷ്‌ഠ), രാജു സി ഗോപാൽ (കുടയത്തൂർ, ഇടുക്കി – കർഷക ശ്രേഷ്‌ഠ), ജെസ്സി ജോസഫ് (റിട്ട.എ.ഡി.പി.ഐ ഇടുക്കി), പി.പി വാസുദേവൻ (കർമ്മ ശ്രേഷ്ഠ), സതീഷ്കുമാർ കെ (കൊല്ലം), സാബു നെയ്യശ്ശേരി (തൊടുപുഴ, ഇടുക്കി – മാധ്യമ ശ്രേഷ്ഠ), തോബിയാസ് കെ.റ്റി (ഹെഡ്‌മാസ്റ്റർ, എച്ച്.എഫ്.എൽ.പി.എസ്, കരിമണ്ണൂർ, ഇടുക്കി – കോന്നി യൂർ രാധാകൃഷ്ണൻ സ്മാരക പുരസ്ക്കാരം), ഡാഫിനി ജെ (എൽ.പി.എസ്.റ്റി, ഗവ.എസ്.എൻ.ഡി.പി യു.പി.എസ് പട്ടത്താനം, കൊല്ലം – ഭദ്രൻ സ്‌മാരക പുരസ്ക്‌കാരം) എന്നിവർക്കും പുരസ്കാരങ്ങൾ ലഭിക്കും.
2025 ജനുവരിയിൽ തൊടുപുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.