കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്. ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
ഇതനുസരിച്ച് എൻഡിപിഎസ് ആക്ട് പ്രകാരം നടപടികൾ തുടരാൻ കൊച്ചി പോലീസ് നിർദ്ദേശം ലഭിച്ചു. കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ ഹോട്ടലിൽ കൊക്കെയിനിൻറെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിയാത്തത് കേസിൽ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ ഹോട്ടലിലെ മുറിയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.