തൊടുപുഴ: പെരിങ്ങാശ്ശേരി റൂട്ടിലോടുന്ന എ.എസ്.കെ ബസ് ജീവനക്കാരാണ് സമൂഹത്തിന് മാതൃകയായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബസിൽ നിന്നും കണ്ടക്ടർ മുഹമ്മദ് യാസീന് 30000 രൂപയും ബാങ്ക് പാസ് ബുക്കും ചെക്കുകളും ലഭിച്ചത്. തുടർന്ന് ഇക്കാര്യം കണ്ടക്ടർ ബസ് ഉടമയെ അറിയിച്ചു.
മൂന്ന് ദിവസം ആയിട്ടും പണം നഷ്ടപ്പെട്ടയാൾ എത്താത്തതിനെ തുടർന്ന് ബസ് ഉടമകൾ പണവും രേഖകളും പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ പണം നഷ്ടപെട്ടയാൾ പോലീസിൽ പരാതിയും നൽകി. തുടർന്ന് പണം നഷ്ടമായ പണ്ടപ്പിള്ളി സ്വദേശി ജോസഫിന് പോലീസിന്റെയും ബസ് ഉടമകളുടെയും സാന്നിധ്യത്തിൽ പണവും ബാങ്ക് രേഖകളും കൈമാറുകയായിരുന്നു. മോട്ടോർ തൊഴിലാളി യൂണിയൻ എസ്.ടി.യു ജില്ല സെക്രെട്ടറി അൻസാരി മുണ്ടയ്ക്കൽ, മാഹിൻ ബാദുഷ, അൻസൽ മാളിയേക്കൽ തുടങ്ങിയവരുടെ സാനിധ്യത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ചാണ് പണം കൈമാറിയത്.
വയനാട് ഉരുൾ പൊട്ടലിൽ സ്വാന്തനമേകി എ.എസ്.കെ ഗ്രൂപ്പ് ബസുകളുടെ മൂന്ന് ദിവസത്തെ മുഴുവൻ കളക്ഷൻ തുകയും കൈമാറി സമൂഹത്തിന് മാതൃകയായവരാണ് ഈ ബസ് ഉടമകൾ.