Timely news thodupuzha

logo

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം വാലയാർ പോലീസ് പിടികൂടി

പാലക്കാട്: തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ തോതിലുള്ള സ്ഫോടകശേഖരം വാളയാർ പൊലീസ് പിടികൂടി. 25,000 ജലാറ്റിൻ സ്റ്റിക്കുകളും 1,500 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്.

പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാളയാർ വട്ടപ്പാറയിൽ വച്ച് പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുക്കുകയായിരുന്നു. സംഭവവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മണികണ്ഠനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ മൊഴി പ്രകാരം, കേരളത്തിലെ മൂനന് ജില്ലകളിലെ ക്വാറികളിലേക്കുള്ളവയാണ് കൊണ്ടുവന്നതെന്നാണ്.

മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലേക്ക് വേണ്ടിയാണ് സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം കൂടുതൽ വിപുലമാക്കാനാണ് പൊലീസ് നീക്കം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്വാറി ഉടമകളെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *