കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറുസ്ഥാനം രാജി വച്ചു. അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റുദ്ധരിപ്പിച്ച് കക്ഷികളിൽ നിന്നും 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണ വിധേയനായി തുടരവെയാണ് രാജി. സൈബിയുടെ രാജി എക്സിക്യൂട്ടീവ് അംഗീകരിച്ചു.
കൊച്ചിയിൽ നടന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ യോഗത്തിലാണ് സൈബി ജോസ് രാജി പ്രഖ്യാപിച്ചത്. അഭിഭാഷക പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കണമെന്നും ഒരു വിഭാഗം ആവശ്യപെട്ടിരുന്നു. 2022 ഓഗസ്റ്റിലാണ് താൻ അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചുമതല ഏറ്റെടുത്തത്. അന്നു മുതൽ തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചിരുന്നു എന്നാണ് സൈബി രാജി കത്തിൽ പറയുന്നു.