പാല: കോട്ടയം പാലായിൽ വീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയാനി സ്വദേശി സിൽഫ(18) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസ് മുതൽ താൻ മരണത്തെ കാത്തിരിക്കുകയാണെന്നും മരണത്തോട് പ്രണയമാണെന്നുമാണ് ആത്മഹത്യകുറിപ്പിൽ പറയുന്നത്.
മുൻപ് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പിലുണ്ട്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യകുറിപ്പ് പൊലീസ് പൂർണ വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായ പരിശോധനയ്ക്കായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് സൈബർ സെല്ലിന് കൈമാറി. ഹൈദരാബാദിലെ നാഴ്സിംഗ് ഒന്നാം വർഷ വിദ്യാർഥിയാണ് സിൽഫ. ഈസ്റ്റർ അവധിക്ക് നാട്ടിലെത്തിയ സിൽഫ ജൂൺ ഒന്നിന് മടങ്ങി പോവാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്.