പത്തനംതിട്ട: കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനം താത്കാലികമായി വിലക്കി ഹൈക്കോടതി. മോശം കാലാവസ്ഥ മുൻനിർത്തിയാണ് വിലക്ക്. ഇനിയൊരു ഉത്തരവുണ്ടാകും വരെ തീർഥാടന പാടില്ലെന്നും ഇക്കാര്യം ജില്ലാ കളക്റ്റർമാർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ് വിലക്ക്. സുരക്ഷിതമായ തീർഥാടനം ഉറപ്പാക്കണമെന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്റ്റർമാർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ വ്യക്തമായി ഭക്തരെ അറിയിക്കണമെന്നും കോടതി പറഞ്ഞു. പ്രദേശത്ത് ഞായറാഴ്ച മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കാലാവസ്ഥാ അനുകൂലമായാൽ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂയെന്ന് വനംവകുപ്പ് വ്യക്തമാക്കി.