Timely news thodupuzha

logo

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, കുമളി അട്ടപ്പള്ളം സ്വദേശിയായ ഭഗവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

കുമളി: എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യ സംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയുമായി കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് എരുമേലി പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും, എരുമേലി പോലീസും നടത്തിയ തിരിച്ചിലിൽ ഇവരെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐമാരായ രാജേഷ് റ്റി.ജി, അബ്ദുൾ അസീസ്, സി.പി.ഒമാരായ വിനീത്, അനീഷ് കെ.എൻ, അൻസു പി.എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *