അമ്പലപ്പുഴ: മക്കയിൽ തീർഥാടനത്തിനിടെ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് വണ്ടാനം കണ്ണങ്ങേഴം പള്ളിക്കു സമീപം കണ്ണങ്ങേഴം വീട്ടിൽ സുഹറബീവിയാണ് (63) മരിച്ചത്. ജനുവരി 28ന് നീർക്കുന്നം ബാബ്മക്ക ഉംറ ഗ്രൂപ്പിന്റെ അധീനതയിലുള്ള തീർഥാടക സംഘത്തിൽ ഭർത്താവ് അബ്ദുൽഅസീസ്, സഹോദരി റംല എന്നിവർക്കൊപ്പമാണ് സുഹറാ ബീവി മക്കയിലേക്ക് യാത്ര തിരിച്ചത്.103 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മക്കയിലെ അൽനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ശനിയാഴ്ച്ച പുലർച്ചെ മരിച്ചു. ഖബറടക്കം മക്കയിൽ. മക്കൾ: ഐശത്ത്, അമീന (കെ എസ് ഇ ബി പുന്നപ്ര),ആരിഫ. മരുമക്കൾ: ഷെരീഫ്, അഫ്‌സൽ, പരേതനായ ഹനീഫ്.