Timely news thodupuzha

logo

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ്

ഇടുക്കി: ഇടമലക്കുടിയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ജില്ലാ ആസൂത്രണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കിലോമീറ്ററുകളോളം ഓഫ് റോഡ് സഞ്ചാരം നടത്തി ഇവിടെ യോഗം ചേർന്നത് തന്നെ പ്രത്യേക ഉദ്ദേശത്തോടെയാണ്. ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ എല്ലാവരും മനസിലാക്കണം. നിസാരകാര്യങ്ങളുടെ പേരിൽ പദ്ധതികൾ തടസ്സപ്പെടാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു.

വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. നിലവിൽ പ്രവൃത്തി പുരോഗമിക്കുന്ന പദ്ധതികളുടെ തൽസ്ഥിതി അവലോകനവും നടന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ തൊഴിൽവികസനം, ശുചിത്വം, പൂരക പോഷകാഹാര വിതരണം, റോഡുകൾ, പാലങ്ങൾ, വനിതകളുടെ ഉന്നമനം, പൊതു ഗതാഗതം, ലൈഫ് ഭവന നിർമ്മാണ പദ്ധതി, കുടിവെള്ളം, കുടുംബശ്രീ, അക്ഷയ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്. ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഊര് മൂപ്പന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *