Timely news thodupuzha

logo

ഓപറേഷൻ സിന്ദൂർ; പഹൽഗാം ആക്രമണത്തിൽ പ്രതിരോധിക്കാനും ആക്രമിക്കാനും ഇന്ത്യ നിർബന്ധിക്കപ്പെട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൻറെ ഭാഗമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിളിച്ച വാർത്താ സമ്മേളനം ആരംഭിച്ചു. വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവർ മാധ്യമത്തെ കാണുന്നു. ഒരു ചോദ്യങ്ങൾക്കും അനുവാദമില്ലെന്ന് നേരത്തെ തന്നെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.

ഭീകരക്രമണ തീവ്രത വിവരിക്കുന്ന ദൃശ്യങ്ങളോടെയായിരുന്നു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൻറെ തുടക്കം. തുടർച്ചയായുള്ള പാക് പ്രകോപനങ്ങളിൽ നിന്നും പഹൽഗാം ആക്രമണത്തിൽ പാക് പങ്ക് ഇതോടെ വ്യക്തമായി. അതിർത്തി കടന്നുള്ള പാക് ആക്രമണത്തിനുള്ള മറുപടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്.

2008ന് ശേഷമുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. ഭീകരാക്രമണത്തിൽ ലക്ഷർ-ഇ-ത്വയ്ബായ്ക്കും സഹോദര സംഘടനയായ ടിആർഎഫിനും പങ്കുണ്ട്. ഇന്ത്യയിൽ മതസ്‌പർധ വളർത്താനും പാക് ശ്രമം നടന്നു.

പാക്കിസ്ഥാനിലേക്ക് ഭീകരരുടെ സന്ദേശങ്ങൾ അയച്ചതിൻറേയും ദൃക്‌സാക്ഷി വിവരങ്ങളടക്കമുള്ള തെളിവുകൽ ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യയ്ക്കെതിരേ തുടരാക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭീകരർ പറയുന്നു. പാക്കിസ്ഥാൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. യുദ്ധത്തിലേക്ക് നയിക്കുന്ന ഒന്നും തന്നെ ഇന്ത്യ ചെയ്തിട്ടില്ല.

പ്രതിരോധിക്കാനും ആക്രമിക്കാനും ഇന്ത്യ നിർബന്ധിക്കപ്പെട്ടതാണ്. കൂടാതെ, പഹൽഗാമിന് ശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടും പാക് നടപടി ഉണ്ടായിട്ടില്ല. കൃത്യമായ മുന്നൊരുക്കത്തോടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലായിരുന്നു ആക്രമണം. പാക്കിസ്ഥാനിലെ 4 സാധാരണക്കാർ ആക്രമണത്തിന് ഇരയാവുകയോ പാക്കിസ്ഥാൻറെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടൊ ഇല്ല.

തീവ്രവാദ ഒളിത്താവളങ്ങളും പാക്കിസ്ഥാൻ അധീനതയിലുള്ള കശ്മീരിലെ അഞ്ച് തീവ്രവാദ ഒളിത്താവളങ്ങളുമാണ് തകർത്തത്. ആക്രമണത്തിൽ, ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, കോട്‌ലി, മുസാഫറാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ഭീകര സംഘടനകളായ ജെയ്‌ഷെ, ലഷ്‌കർ എന്നിവയുടെ ഒളിത്താവളങ്ങളാണ് ലക്ഷ്യമിട്ടത്.

കൃത്യമായ ഇൻറലിജൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആക്രമണത്തിൻറെ ഉപഗ്രഹ ദൃശ്യങ്ങടക്കം വാർത്താസമ്മേളനത്തിൽ വ്യക്തമായി കാണിച്ചായിരുന്നു ഇക്കാര്യങ്ങൾ വിശദീകരിച്ചത്. പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണ്.

പാകിസ്ഥാൻറെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *