Timely news thodupuzha

logo

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി

കാഞ്ഞാർ. ഓൾ ഇന്ത്യ തലത്തിൽ ആധികാരിക പ്രസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മുസ്ലിം പേഴ്സണൽ ബോർഡ് അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അൽ ഉസ്താദ് അൽഹാജ് പി പി മുഹമ്മദ് ഇസ്ഹാക്ക് മൗലാന കാഞ്ഞാറിന് നജ്മി ശിക്ഷഗണങ്ങൾ സ്വീകരണവും ശീൽടും നൽകി ആദരിച്ചു. മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വ്യാപനത്തിനും രാജ്യ നന്മയ്ക്കും പണ്ഡിതസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മൗലാന അവർകൾ പ്രസംഗിച്ചു.

ഇസ്ഹാക്ക് മൗലാന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നോമിനിയാണ്.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലുള്ള നജ്മി പണ്ഡിതന്മാർ പങ്കെടുത്തു. ഇസ്ഹാക്ക് മൗലാന ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് കേരള ഘടകം സംസ്ഥാന പ്രസിഡണ്ട് ആണ് യോഗത്തിൽ അന്നജും ഐ കെ പി സോൺ പ്രസിഡണ്ട് മൗലവി അബ്ദുൽ ഷുക്കൂർ നജ്മി അധ്യക്ഷത വഹിച്ചു ഹാഫിസ് ഫസ് ലുദ്ദീൻ നജ്മി ഖിറാഅത്ത് നടത്തി ഹാഫിസ് സാലിഹ് മൗലവി നജ്മി വാഴൂർ യോഗം ഉദ്ഘാടനം ചെയ്തു മൗലവി അബ്ദുൽ ഗഫൂർ നജ്മി വൈസ് ചെയർമാൻ ജാമിഅ ഇബ്നു മസ്ഊദ് ഇടവെട്ടി മുഖ്യപ്രഭാഷണം നടത്തി അന്നജും അലുംനി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹാഫിസ് നിസ്സാർ മൗലവി നജ്മി കാഞ്ഞാർ ഉൽബോധനം നടത്തി. ഐ കെ പി സോൺ സെക്രട്ടറി അഷ്റഫ് മൗലവി നജ്മി പ്രിൻസിപ്പാൾ ഉസ്മാനിയ അറബി കോളേജ് തൂക്കുപാലം റിപ്പോർട്ട് അവതരിപ്പിച്ചു,ഐ കെ പി സോൺ ട്രെഷറർ നൗഷാദ് മൗലവി നജ്മി ദുആയ്ക്ക് നേതൃത്വം വഹിച്ചു സ്റ്റേറ്റ് വർക്കിങ് കമ്മറ്റി മെമ്പർ മുഹമ്മദ് നജ്മി വണ്ണപ്പുറം, വിഫാക്കുല്‍ ഉലമ സംസ്ഥാന വൈസ് ചെയർമാൻമൗലവി മുനീർ അഹമ്മദ് നജ്മി കാഞ്ഞാർ,അശ്റഫ് നജ്മി എരുമേലി, മൗലവി അബ്ദുസ്സലാം നജ്മി കുമളി സംസ്ഥാന വൈസ് പ്രസിഡന്റ് അന്നജും അലുംനി അസോസിയേഷൻ മൗലവി ഇസ്മായിൽ നജ്മി കാഞ്ഞിരപ്പള്ളി, മൗലവി അബ്ദുൽ വഹാബ് നജ്മി പെരുവന്താനം, മൗലവി ഇസഹാക്ക് നജ്മി കാഞ്ഞാർ, മൗലവി മുഹമ്മദ് നജ്മി ചിലവ്,മൗലവി അഷ്റഫ് നജ്മി ഈരാറ്റുപേട്ട, അബ്ദുൽ ഗഫൂർ നജ്മിപെരുവന്താനംനൗഷാദ് നജ്മി ഈരാറ്റുപേട്ട തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *