Timely news thodupuzha

logo

എം.റ്റി വാസുദേവൻനായർ ഗുരുതരാവസ്ഥയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: സാഹിത്യകാരൻ എം.റ്റി വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് കൊണ്ട് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ശ്വാസ തടസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് പുറമെ ശരീരത്തിൻറെ മറ്റ് അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു.

ഒരു മാസത്തിനിടെ പല തവണയായി എംടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *