Timely news thodupuzha

logo

സപ്ലൈകോയിൽ ക്രിസ്മസ്-ന്യു ഇയർ ഫെയർ ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് – ന്യു ഇയർ ഫെയറുകൾ ഇന്ന് ആരംഭിച്ചത്. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനിയിലെ നായനാർ പാർക്കിൽ നിർവ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് പ്രത്യേക ഫെയറുകൾ.

മറ്റ് ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പർ മാർക്കറ്റ് സപ്ലൈകോ ക്രിസ്തുമസ് ന്യു ഇയർ ഫെയറായി പ്രവർത്തിക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും. ഈമാസം 30 വരെയാണ് ഫെയറുകൾ നടക്കുക.

സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 150ലധികം ഉൽപന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുമുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *