ന്യൂഡൽഹി: പുതുവർഷത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 14.50 രൂപയാണ് കമ്പനികൾ കുറച്ചത്. തുടർച്ചയായി അഞ്ച് മാസം വില വർധിപ്പിച്ച ശേഷമാണ് വിലയിൽ ഇപ്പോൾ കുറവ് വരുത്തിയിരിക്കുന്നത്. അഞ്ച് മാസം കൊണ്ട് ഏകദേശം 173 രൂപയുടെ വർധനയാണ് ഉണ്ടായിരുന്നത്. പുതുക്കിയ നിരക്ക് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വില കുറച്ചതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിൻറെ വില 1804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കൊൽക്കത്ത 1911 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
