അറക്കുളം: സെൻ്റ് മേരീസ് പുത്തൻ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും ഇടവകയുടെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷവും സംയുക്തമായി 24, 25, 26തീയതികളിൽ നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

24ന് വൈകിട്ട് 4.30ന് കൊടിയേറ്റ്, ലദ്ദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന – ഫാ. മൈക്കിൾ കിഴക്കേപറമ്പിൽ നയിക്കും. 5.30ന് സെമിത്തേരി സന്ദർശനം.
25ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 3.15ന് കൃതജ്ഞതാബലി. വൈകിട്ട് അഞ്ചിന് ജൂബിലി സമാപന സമ്മേളനം. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മോൺസിഞ്ഞോർ ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം.ജെ ജേക്കബ്, കെ.എസ് വിനോദ്, റവ. ഫാ. കുര്യൻ കാലായിൽ, റവ. സിസ്റ്റർ ജെസ്സി മരിയ എഫ്.സി.സി, ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ, ഫാ. ജോസഫ് അഞ്ചാനിക്കൽ, കൊച്ചുറാണി ജോസ് എന്നിവർ പ്രസംഗിക്കും. 6.45ന് സ്നേഹവിരുന്ന്. 7.15ന് കലാസന്ധ്യ ഫിയസ്റ്റ 75.
26ന് രാവിലെ 5.30ന് വിശുദ്ധ കുർബാന. 10ന് ആഘോഷമായ തിരുനാൾ കുർബാന, ജൂബിലി സന്ദേശം, പുതിയതായി നിർമ്മിച്ച ഗ്രോട്ടോയുടെ വഞ്ചരിപ്പ് – മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. വൈകിട്ട് നാലിന് വിവിധ പന്തലുകളിലേക്ക് പ്രദക്ഷിണം. 8.45ന് സമാപന പ്രാർത്ഥന പള്ളിയിൽ. ഒമ്പതിന് വിവിധ വാദ്യമേളങ്ങളുടെ ഡിസ്പ്ലേ എന്നിവ നടത്തുമെന്ന് വികാരി ഫാ. മൈക്കിൾ കിഴക്കേപറമ്പിൽ, സഹവികാരി ഫാ. ജോർജ് തറപ്പേൽ, ജനറൽ കൺവീനർ കുരുവിള ജേക്കബ് കാരിവേലിൽ തുടങ്ങിയവർ അറിയിച്ചു.