തൊടുപുഴ: ഞാറക്കുളം – തുറയ്ക്കൽ – കല്ലിടുക്കിൽ(മട്ടയ്ക്കൽ – നിധീരി) 65ആം കുടുംബ സംഗമം ജനുവരി 25ന് ചാലാശ്ശേരി കേളകത്ത് ജോർജ് ജോസഫിന്റെ ഭവനത്തിൽ നടത്തുമെന്ന് പ്രസിഡന്റ് ബേബി ജോസഫ് പുത്തൻപുരയിൽ, സെക്രട്ടറി റ്റി.യു ജോർജ് തുറയ്ക്കൽ എന്നിവർ അറിയിച്ചു. പുത്തൻപുരയിൽ, കേളകത്ത്, തെക്കേക്കര, തെക്കേകുറ്റിപാലയ്ക്കൽ കുടുംബങ്ങൾ ഉൾപ്പെടുന്നതാണ് കുടുംബയോഗം. ശനിയാഴ്ച രാവിലെ 8.15ന് ചാലാശ്ശേരി സെന്റ് പയസ് പള്ളിയിൽ വിശുദ്ധ കുർബാന. 10ന് ജോർജ്ജ് ജോസഫിന്റെ ഭവനത്തിൽ ചേരുന്ന കുടുംബ വാർഷിക പൊതുയോഗം. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിക്കും. ലൂസി മൈക്കിൾ, ജെയിസൺ പുത്തൻപുരയിൽ, ജോർജ്ജ് ജോസഫ് കേളകത്ത്, സന്ദീപ് സാബു തുറയ്ക്കൽ, ഫാ. ചാൾസ് ഞാറക്കുളം, സിസ്റ്റർ രഞ്ജിത ഞാറക്കുളം, ജോസ് തെക്കേക്കുറ്റിപാലയ്ക്കൽ, ഫാ. സക്കറിയാസ് കല്ലിടുക്കിൽ, റ്റി.യു ജോർജ്ജ് തുറയ്ക്കൽ, ഫാ. അസ്ലിസ്, ഫാ. ജോർജ്ജ് മാറാപ്പിള്ളി, ഫാ. ക്രിസ്റ്റ്യൻ തുറയ്ക്കൽ, ഫാ. ഡോണൽ തുറയ്ക്കൽ, ടെസ്സി സണ്ണി തുറയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
കുടുംബസംഗമം 25ന്
