Timely news thodupuzha

logo

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. ഇന്ന്(23/01/2025) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 60,200 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 7525 രൂപയാണ്. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ റെക്കോര്‍ഡും കടന്നാണ് ഇപ്പോൾ സ്വര്‍ണവില കുതിക്കുന്നത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. അതേസമയം, വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് 1 രൂപയാണ് കുറഞ്ഞത്. 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *