ഇടുക്കി: മൂലമറ്റത്തെ പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. ഹരിത കർമ്മ സേനയുടെ സ്ഥിരം പണിയാണ് വെയ്റ്റിംഗ് ഷെഡിൽ മാലിന്യം കൂട്ടിയിടുന്നത്. പൊതുജനങ്ങൾ ഇരിക്കുന്ന ബെഞ്ചിൽ വരെ മാലിന്യം കയറ്റി വച്ചിരിക്കുകയാണ് ഇതിന് മുമ്പും ഇത്തരം നടപടികൾ സ്ഥിരമായി ആവർത്തിക്കുകയും ചെയ്തതിന് പഞ്ചായത്ത് സെക്രട്ടറി താക്കീത് നൽകിയിട്ടുള്ളതാണ്. എന്നാലും ഹരി തകർമ്മ സേനക്ക് ഒരു കുലുക്കവും ഇല്ല. ഞങ്ങൾ ഇത് തന്നെ ആവർത്തിക്കുമെന്ന നിലപാടാണ്. സ്കൂൾ കുട്ടികളും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രകാർക്ക് കയറി നിൽക്കാനും ഇരിക്കാനും സൗകര്യം ഇല്ലാത്ത അവസ്ഥയാണ്. ജില്ലാ കളക്ടർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
