മൂലമറ്റം: പഞ്ചായത്ത് റോഡ് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ മുക്കാൽ ഭാഗവും തടസപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇറക്കിയിട്ടിരിക്കുന്നു. അറക്കുളം പഞ്ചായത്തിലെ മൂന്നുങ്കവയൽ ജംഗ്ഷന് സമീപമാണ് സംഭവം. കാഞ്ഞാർ മൂന്നുങ്കവയൽ മണപ്പാടി പി.ഡബ്ല്യൂ.ഡി റോഡ് തടപ്പെടുത്തി മെറ്റലും പാറപ്പൊടിയും ഇട്ടിരിക്കുന്നത്. വണ്ടി പോകേണ്ടതിനാൽ ഒതുക്കിയിടണമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങളുടെ സൗകര്യത്തിന് ചെയ്യുമെന്ന് പറഞ്ഞാണ് കോൺട്രാക്ടർ റോഡ് ഗതാഗതം തടസപ്പെടുത്തി കൊണ്ട് ഈ പ്രവർത്തി ചെയ്തത്. ഒതുക്കിയിടാൻ സൗകര്യമുണ്ടായിട്ടും എപ്പോഴും വണ്ടികൾ ഓടിക്കൊണ്ടിരിക്കുന്ന വഴിയിൽ ഗതാഗതത്തിന് തടസമായി ഇത് ഇട്ടിരിക്കുന്ന കോൺട്രാക്ടർ ധിക്കാരപരമായ നടപടിയാണ് സ്വീകരിച്ചത്. കാഞ്ഞാർ പോലീസ് അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ട് ഗതാഗത തടസം ഉണ്ടാക്കിയ കോൺട്രാക്ടറെ കൊണ്ട് മെറ്റലുംപാറ പൊടിയും മാറ്റിയിടീക്കാൻ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
