Timely news thodupuzha

logo

ഈണം ജോസിന് വാഴക്കുളത്തിൻ്റെ ആദരം

വാഴക്കുളം: ംഗീത സംവിധായകൻ, ഉപകരണ സംഗീതജ്ഞൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ ഈണം ജോസിന് വാഴക്കുളത്തിൻ്റെ ആദരം.
വാഴക്കുളം ജ്വാല കലാസാംസ്കാരിക വേദി ഈ മാസം നടത്തുന്ന പ്രൊഫഷണൽ നാടകോത്സവത്തോടനുബന്ധിച്ച് പൊതുസമ്മേളനത്തിലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത്.

വാഴക്കുളത്തിൻ്റെ കലാകാരൻ ഈണം ജോസിൻ്റെ താളാത്മകമായ സംഗീത സപര്യയ്ക്ക് അരനൂറ്റാണ്ട് പ്രായമാകുകയാണ്.ഇദ്ദേഹം ആരംഭിച്ച ഓർക്കെസ്ട്രാ ട്രൂപ്പിന് ഇത് നാൽപ്പതാം പിറന്നാൾ വർഷവും.

അമ്പതു വർഷത്തെ സംഗീത ജീവിതത്തിൽ
50 ലേറെ നാടകങ്ങൾ,30 ആൽബങ്ങൾ,6 ഹോം സിനിമകൾ തുടങ്ങിയവയ്ക്കായി
300 ലേറെ ഗാനരചനകൾക്ക് സംഗീതം പകർന്നിട്ടുണ്ട് ഈ കലാകാരൻ.

1992 ൽ ബേബി ജോൺ കലയന്താനിയുടെ ‘ആശ്രയം’ എന്ന കാസറ്റിലൂടെ സംഗീത സംവിധായകനായി തുടക്കം കുറിച്ചു.തുടർന്ന് വചന പരിച ഒന്നും രണ്ടും ഭാഗങ്ങൾ, മൂലക്കല്ല്, ആലംബം, ഗുരുദർശനം തുടങ്ങിയ കാസറ്റുകളിലെ രചനകൾക്ക് ഈണം നൽകി.

നീ മാത്രം സാക്ഷി,
കൊല കൊല്ലി, കാതൽ പറവൈ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾക്കും ഇദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.

എം.ജി ശ്രീകുമാർ,കെ.ജി മാർക്കോസ്,ബിജു നാരായണൻ, മധു ബാലകൃഷ്ണൻ,കെസ്റ്റർ, ബിനോയി ചാക്കോ,ദലീമ, മനീഷ,എലിസബത്ത് രാജു, മിഥുല മൈക്കിൾ തുടങ്ങിയ പ്രശസ്ത ഗായകർ ഇദ്ദേഹത്തിൻ്റെ ഗാന സംവിധാനത്തിൽ ഹിറ്റ് ഗാനങ്ങൾക്ക് ഉടമകളായി.

കേരള കലാവേദി തബലിസ്റ്റ്
വാഴക്കുളം തോട്ടുംചാലിൽ റ്റി.ഡി ജോസഫിൻ്റെ മൂന്നാമത്തെ മകനായ ഈണം ജോസ് പത്താം വയസ് മുതൽ പിതാവിൻ്റെ ശിക്ഷണത്തിൽ തബല പഠനം ആരംഭിച്ചു.1974ൽ കൊച്ചിൻ കലാഭവനിൽ നിന്ന് തബലയിൽ പ്രാവീണ്യം നേടി.
തൊടുപുഴ കലാമന്ദിർ,സരിഗ തൊടുപുഴ,മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് തുടങ്ങിയ ട്രൂപ്പുകളിലൂടെ
ജനശ്രദ്ധ നേടി.

1986 ൽ സ്വന്തമായി ഈണം ഓർക്കസ്ട്ര ആരംഭിച്ചു.
ഗാനരചയിതാവുംസംഗീത സംവിധായകനുമായ ഫാ.തോമസ് പനയ്ക്കൽ ഈണം ഓർക്കസ്ട്രയുടെ ഡയറക്ടറായി ഏറെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2010 ൽ അങ്കമാലി ഭാവന എന്ന നാടക ട്രൂപ്പും ഈണം ജോസ് നടത്തിയിരുന്നു.

ഭാര്യ വൽസ.
മക്കൾ: ജിതിൻ, ജെഫിൻ. പ്രശസ്ത ഹാർമോണിയ സംഗീതജ്ഞനായ പാപ്പുക്കുട്ടി മാസ്റ്റർ ഇദ്ദേഹത്തിൻ്റെ പിതൃ സഹോദരനും ഗുരുവുമാണ്.

Leave a Comment

Your email address will not be published. Required fields are marked *