കൊച്ചി: പകുതി വില സ്കൂട്ടർ തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി അനന്തുകൃഷ്ണൻ. ബിജെപി നേതാവ് എ.എൻ. രാധകൃഷ്ണൻ തൻറെ പക്കിൽ നിന്നു പണം വാങ്ങിയിട്ടില്ലെന്നാണ് പ്രതി അനന്തു കൃഷ്ണൻ ഇപ്പോൾ വ്യക്തമാക്കുന്നത്.
ആനന്ദ കുമാർ പറഞ്ഞത് അനുസരിച്ചാണ് എ.എൻ രാധാകൃഷ്ണനുമായി സഹകരിച്ചത്. എ.എൻ രാധാകൃഷ്ണൻറെ സൈൻ എന്ന സൊസൈറ്റി ഇംപ്ലിമെൻറിങ് ഏജൻസിയായിരുന്നുവെന്നും, താമസിച്ചിരുന്ന ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ച വേളയിൽ അനന്തു കൃഷ്ണൻ പറഞ്ഞു. ആനന്ദകുമാൻറെ നിർദേശപ്രകാരമാണ് എൻജിഒ കോൺഫെഡറേഷൻ ആരംഭിച്ചത്. ഇതിലേക്ക് സംഘടനകൾ വന്നതും. തന്നെ പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷനാണ്.
ആനന്ദകുമാർ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയിൽ ചേർത്തുവെന്നും അനന്തു കൃഷ്ണൻ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിനു പുറമേ ബിജെപി ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനു പിന്നാലെയാണ് അനന്തു കൃഷ്ണൻറെ വെളിപ്പെടുത്തൽ. എ.എൻ രാധാകൃഷ്ണൻറെ ‘സൈൻ’ എന്ന സന്നദ്ധ സംഘടന കോൺഫഡറേഷനുമായി സഹകരിച്ച് പരിപാടികൾ സംഘടിപ്പിച്ചിരുന്നു.