തൊടുപുഴ: വണ്ണപ്പുറം കമ്പകകാനത്ത് രമണ്ട് ഇടങ്ങളിലായി കാട്ടുതീ പടർന്നു. റോഡരുക്കിൽ കൂട്ടി ഇട്ട ചപ്പു ചാവറുകളിൽ നിന്നാണ് തീ പടർന്നതെന്നു ആണ് നിഗമനം തൊടുപുഴ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി വന മേഖലയിൽ ഉൾപ്പെട്ട ഈ ഭാഗത്ത് വേനൽ തുടങ്ങിയിട്ടും ഫയർ ലൈൻ തെളിക്കാൻ ഫോറെസ്റ്റ് തയാറാകാത്താണ് തീപ്പിടിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു
കഴിഞ്ഞ വർഷവും ഇതേ ഭാഗത്ത് കാട്ട് തീ ഉണ്ടായതിനെ തുടർന്ന് വന മേഖല കത്തി നശിച്ചിരുന്നു. ഹൈറേഞ്ചികേക്ക് ഉള്ള പ്രധാന പാത കടന്നു പോകുന്ന ഇവിടെ ഓടികൊണ്ടിരിക്കുമ്പോൾ വാഹനങ്ങൾക്ക് തീ പിടിക്കുന്നതടക്കം അപകടങ്ങൾ ഉണ്ടാകാറുണ്ട്
വണ്ണപ്പുറത്തോ സമീപ പ്രേദേശങ്ങളിലോ അപകടം നടന്നാൽ 19 കിലോമീറ്റർ ദൂരെ നിന്നും ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും പൂർണ്ണമായും നാശനഷ്ടം സംഭവിക്കുന്ന സ്ഥിതിയിൽ ആണ്.
വണ്ണപ്പുറത്തിന് ഒരു ഫയർ യൂണിറ്റെന്ന ആവശ്യം ഏറെ നാളുകളായി ഉന്നയിച്ചിട്ടും ഒരു നടപടി ആയില്ലെന്നും നാട്ടുകാർ ആരോപിച്ചു. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന്റെ നേതൃത്തോത്തിൽ ഫയർ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ 90% പൂർത്തീകരിച്ചെങ്കിലും സർക്കാർ അനുമതി നിഷേധിക്കുക ആയിരുന്നു.