റോം: ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. ശ്വസനത്തിൽ വലിയ ബുദ്ധിമുട്ടുകളില്ല, വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട, എന്നാൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി. രക്ത പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആൻറിബയോട്ടിക് ചികിത്സ തുടരുകയാണ്.
മാർപാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി
