തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ‍്യൂറോയിലും തുടരും. പ്രായപരിധിയിൽ ഇളവ് നൽകും.
അതേസമയം സി.പി.എം നേതാവ് ഇ.പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തുമെന്നാണ് വിവരം. സമ്മേളന സമയത്ത് 75 വയസ് പൂർത്തിയാകുന്നവരെ ഒഴിവാക്കാനണ് വ‍്യവസ്ഥ. ഇ.പിക്ക് 75 വയസ് തികയാത്തതിനാൽ തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം.
നിലവിൽ കേരളത്തിൽ മാത്രമാണ് സി.പി.എം ഭരണത്തിലുള്ളത്. അതിനാൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സി.പി.എമ്മിന് വളരെ പ്രധാനമാണ്. കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും. എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.