കണ്ണൂർ: പയ്യന്നൂർ കോളെജിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ‍്യാർത്ഥിക്ക് പരുക്കേറ്റു. ഒന്നാം വർഷ ഹിന്ദി വിദ‍്യാർത്ഥി അർജുനാണ് പരുക്കേറ്റത്. രണ്ടാം വർഷ വിദ‍്യാർത്ഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് കോളെജിലെ സീനിയർ വിദ‍്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായാണ് അർജുൻ പറയുന്നത്. 25ലധികം പേർ ചേർന്ന് മർദിച്ചതായാണ് വിവരം. അർജുൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. വാരിയെല്ലിന് പരുക്കേറ്റ് പയ്യന്നൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ് അർജുൻ. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കണ്ണൂരിൽ ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ‍്യാർത്ഥിക്ക് പരുക്ക്
