Timely news thodupuzha

logo

യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി ഇന്ത്യൻ-അമെരിക്കൻ വംശജൻ

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമിൻറെ അമരത്തേക്കൊരു ഇന്ത്യൻ-അമെരിക്കൻ വംശജനെത്തിയിരിക്കുന്നു. യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി നീൽ മോഹൻ ചുമതലയേൽക്കുമ്പോൾ, ടെക് ലോകത്തെ സമൃദ്ധമായൊരു സേവനകാലം പിന്തുണയേകുന്നുണ്ട്. ഇന്നു പരിചിതമായ പല പ്ലാറ്റ്ഫോമുകളും ലോകത്തിന് അത്രയധികം പ്രിയപ്പെട്ടതായി മാറിയതിൽ ഈ മനുഷ്യനു ചെറുതല്ലാത്ത പങ്കുണ്ട്. ടെക് ലോകത്തെ അതികായൻ തന്നെയാണ് യൂട്യുബിൻറെ അമരത്ത് അവരോധിക്കപ്പെടുന്നത്. ദീർഘകാലം യൂട്യൂബിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടു തന്നെ, വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിൻറെ ഓരോ സ്പന്ദനങ്ങളും അദ്ദേഹത്തിനു സുപരിചിതവുമാണ്.

Leave a Comment

Your email address will not be published. Required fields are marked *