തൊടുപുഴ: സേവന ലയൺസ് ധന സമാഹരണത്തിനായി ക്ലബ് ലയൺസ് കാർണിവൽ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള ലയൺസ് ക്ലബ് ഹാളിൽ വെച്ചാണ് വിപണന മേള നടക്കുന്നത്. സുപ്രസിദ്ധ സിനിമ സീരിയൽ താരം മിന്നൽ മുരളി ഫെയിം ഷെല്ലി ഉദ്ഘാടനം നിർവഹിക്കും.
കൈത്തറി, ഫാഷൻ തുണിത്തരങ്ങൾ, ഹോം ഡെക്കോർ അടുക്കള ഉപകരണങ്ങൾ, ഹോംലി ഫുഡ്, പേസ്റ്റ്റികൾ കേക്കുകൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ട്, സ്നാക്ക് കൗണ്ടറുകൾ അലങ്കാര ചെടികൾ, ഔഷധ സസ്യങ്ങൾ, ആയുർവേദ കോസ്മെറ്റിക്സ്, സ്കിൻ കെയർ പ്രോഡക്ടസ്, വിവിധ തരം ആഭരണ ശേഖരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട്സിന്റെ പ്രത്യേക സ്റ്റാളും ഈ സ്റ്റാൾ സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ഒരു ഡയമണ്ട് പെൻഡന്റ് സമ്മാനമായി നൽകുമെന്നും അറിയിച്ചു. കൂടാതെ 7D7 സ്റ്റാളിൽ ഓരോ മണിക്കൂറിലും നറുക്കെടുപ്പുണ്ടാവുമെന്നും അറിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദർശനവും ഉണ്ടാവും. പ്രമുഖ ബ്രാൻഡുകളാകും പങ്കെടുക്കുന്നത്.
ലയൺസ് ക്ലബ്ബിലെ വനിതകൾ ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതിയിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും സാന്ത്വന പരിചരണത്തിനും ഓട്ടിസം ബാധിച്ചതോ ഭിന്നശേഷിക്കാരായതോ സേവനപ്രവർത്തനങ്ങൾക്കും വേണ്ടി നീക്കി വയ്ക്കുമെന്ന് ക്ലബ് ഭാരവാഹികൾ പ്രതസമ്മേളനത്തിൽ അറിയിച്ചു.